Your Image Description Your Image Description

തിരുവനന്തപുരം: ആജീവനാന്ത കുടുംബ പെൻഷൻ ലഭിക്കുന്നതിന് ഭിന്നശേഷിക്കാരുടെ കാര്യത്തിലും സർക്കാർ വരുമാനപരിധി നിശ്ചയിച്ചു. ഇതോടെ പ്രതിസന്ധിയിലായി ഭിന്നശേഷിക്കാർ. ഉപജീവന മാർഗമുള്ളവരും വാർഷിക വരുമാനം അറുപതിനായിരം രൂപയിൽ കൂടുതൽ ഉള്ളതുമായ ആശ്രിതർക്ക് ഇനി കുടുംബ പെൻഷൻ ലഭിക്കില്ല. സർക്കാരി​ന്റെ ഈ പുതിയ ഉത്തരവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കാത്തിരിക്കുകയാണ് രക്ഷിതാക്കൾ.

സർക്കാർ ഉദ്യോഗസ്ഥരുടെ അവിവാഹിതരായ പെൺമക്കൾക്കും ഭിന്നശേഷിയുള്ള കുട്ടികൾക്കും ഉപജീവനമാർഗം ഇല്ലെങ്കിൽ ആജീവനാന്തം കുടുംബ പെൻഷന് അർഹതയുണ്ടായിരുന്നു. എന്നാൽ അവിവാഹിതരായ മക്കൾക്ക് വാർഷിക വരുമാനം അറുപതിനായിരത്തിലധികം ഉണ്ടെങ്കിൽ പെൻഷൻ നൽകേണ്ടതില്ലെന്ന നിബന്ധന 2021 ൽ കൊണ്ടുവന്നു. ഈ നിബന്ധനയാണ് ഇപ്പോൾ ഭിന്നശേഷിക്കാരുടെ കാര്യത്തിലും പ്രാവർത്തികമാക്കിയിരിക്കുന്നത്. മക്കളുടെ ഭാവിയോർത്ത് വലിയ വിഷമത്തിലാണ് രക്ഷിതാക്കൾ.

ഭിന്നശേഷിക്കാരായ കുട്ടികളുടെ ചികിത്സയ്ക്കായി മാത്രം പ്രതിമാസം ആയിരക്കണക്കിന് രൂപയാണ് ചെലവ് വരുന്നത്. ഈ സാഹചര്യത്തിലാണ് ഉള്ള ആനുകൂല്യവും നിലയ്ക്കുന്നത്. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ വിവിധ സംഘടനകൾ മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ഒരു പരി​ഗണനയും കൊടുക്കാത്ത സർക്കാരി​ന്റെ ഈ നിലപാട് മാറ്റണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *