Your Image Description Your Image Description

ടെ​ഹ്റാ​ൻ: ഇ​സ്ര​യേ​ൽ അ​ധി​ക​നാ​ൾ ഉ​ണ്ടാ​കില്ലെ​ന്ന് ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആയത്തുല്ല അലി ഖമനയി​. ഇ​സ്ര​യേ​ലി​നെ​തി​രേ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണം പൊ​തു​ജ​ന സേ​വ​ന​മാ​യി​രു​ന്നു.

ഇ​സ്രേ​ലി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ​റു​ള്ള​യ്ക്കാ​യു​ള്ള പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം വ​ഹി​ച്ച​ശേ​ഷം സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ടെ​ഹ്റാ​നി​ലെ ഇ​മാം ഖൊ​മേ​നി ഗ്രാ​ൻ​ഡ് മൊ​സ​ല്ല മോ​സ്കി​ൽ പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഖ​മ​നയ്‌​യു​ടെ പ്ര​സം​ഗം കേൾക്കാൻ എത്തിയത്.

ഖമനയ്‌യുടെ വാക്കുകൾ ……………

ഹി​സ്ബു​ള്ള​യ്ക്കും ഹ​മാ​സി​നും എ​തി​രേ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ഇ​സ്ര​യേ​ലി​നാ​കി​ല്ല. ന​സ​റു​ള്ള​യു​ടെ ര​ക്ത​സാ​ക്ഷി​ത്വം പാ​ഴാ​കി​ല്ല. ഹ​മാ​സ് ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ന് ഇ​സ്ര​യേ​ലി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണം ശ​രി​യാ​യ നീ​ക്ക​മാ​യി​രു​ന്നു. ല​ബ​ന​നി​ലെ ജി​ഹാ​ദി​നും അ​ൽ അ​ഖ്സ മോ​സ്കി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നും പി​ന്തു​ണ ന​ൽ​കേ​ണ്ട​ത് എ​ല്ലാ മു​സ്‌​ലിം​ക​ളു​ടെ​യും ക​ട​മ​യാ​ണ്. പ​ശ്ചി​മേ​ഷ്യ​യി​ലെ ഭൂ​മി​യും പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളും നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ പ​ദ്ധ​തി​യി​ലെ ഒ​രു​പ​ക​ര​ണം മാ​ത്ര​മാ​ണ് ഇ​സ്ര​യേ​ൽ.

Leave a Reply

Your email address will not be published. Required fields are marked *