Your Image Description Your Image Description

ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിനായക ചതുർത്ഥി. ​ഗണേശ ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജയും ആഘോഷങ്ങളും ഉണ്ട്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായക ചതുർഥിയായി രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നത്. വിവേകം, സമൃദ്ധി, എന്നിവയുടെ ദേവനായാണ് ഗണപതിയെ കണക്കാക്കുന്നത്. ഇന്നത്തെ ദിവസം ചന്ദ്രനെ ദർശിക്കുന്നത് ശുഭകരമല്ലെന്നും വിശ്വാസമുണ്ട്.

ഹൈന്ദവവിശ്വാസപ്രകാരം ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നനിവാരണത്തിനായി ഗണപതി പൂജ നടത്താറുണ്ട്. ഗണേശ്വരന്റെ പിറന്നാൾ ദിനത്തിൽ ചതുർഥി പൂജ നടത്തുന്നത് മംഗല്യ തടസം, വിദ്യാ തടസം, സന്താന തടസം, ഗൃഹ നിർമ്മാണ തടസം എന്നിങ്ങനെയുള്ള വിഘ്നങ്ങൾ ഒഴിവാക്കാൻ ഉത്തമമാണ്. വിനായകചതുർഥിയിൽ ഗണപതിയുടെ ആയിരത്തെട്ട് ഭാവങ്ങളെ വർണ്ണിക്കുന്ന ‘ഗണേശ സഹസ്രനാമം’ ഭക്തിയോടെ പാരായണം ചെയ്യുന്നത് അത്യുത്തമം. ഇന്നത്തെ ദിവസം ഗണനാഥനായ ഗണപതി ഭഗവാന് പ്രാധാന്യം നൽകികൊണ്ട് ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഫലപ്രാപ്തിയിലെത്തും എന്നാണ് വിശ്വാസം.

വിനായക ചതുർത്ഥിയോടനുബന്ധിച്ച് പുലർച്ചെ ​ഗണപതി ക്ഷേത്രങ്ങളിൽ മഹാഗണപതി ഹോമങ്ങളോടെയാണ് ആഘോഷങ്ങൾ തുടങ്ങുന്നത്. ​ഗണപതിയുടെ ഇഷ്ട ഭക്ഷണങ്ങളായ ഉണ്ണിയപ്പം, മോദകം, ലഡു എന്നിവയുടെ നിവേദ്യവും ഉണ്ടാകും. വിനായക ചതുർത്ഥിയോടനുബന്ധിച്ച് ​ഈ മാസം 4-ന് ആരംഭിച്ച ​ഗണേഷ വി​ഗ്രഹ പൂജകൾ 12 ന് സമാപിക്കും. അന്ന് ഗണപതി വിഗ്രഹങ്ങള്‍ നദിയിൽ നിമഞ്ജനം ചെയ്യുന്നതോടെ ആഘോഷങ്ങൾ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *