Your Image Description Your Image Description

ഇന്ന് വിനായക ചതുർഥി. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി ദിനമാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായക ചതുർഥിയായി ആഘോഷിക്കപ്പെടുന്നത്.

സർവാഭീഷ്ട സിദ്ധിക്ക് ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നതെങ്ങനെ എന്നു നോക്കാം.

അന്നേ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണരുക. സ്നാന ശേഷം ഗണപതി ഗായത്രി 108 ഉരു ജപിക്കുക.

ഗണപതി ഗായത്രി:

ഓം ഏകദന്തായ വിദ്മഹേ വക്രതുണ്ഡായ ധീമഹി
തന്നോ ദന്തി: പ്രചോദയാത്

തുടര്‍ന്ന് ഗണപതി ക്ഷേത്ര ദര്‍ശനം നടത്തി നാളികേരം ഉടച്ച് ഗണപതി ഹോമത്തില്‍ പങ്കു ചേരുക. യഥാശക്തി വഴിപാടുകള്‍ നടത്തുക.

വഴിപാടുകളും ഫലസിദ്ധിയും

കറുകമാല – തടസ്സ നിവാരണം, പാപ മുക്തി.

മുക്കുറ്റി പുഷ്പാഞ്ജലി – കാര്യസിദ്ധി, വിവാഹ തടസ്സ നിവാരണം.

ദ്വാദശ മന്ത്രാര്‍ച്ചന- കാര്യ വിജയം.

സഹസ്ര നാമാര്‍ച്ചന – ഐശ്വര്യ സിദ്ധി

ഗണപതി ഹോമം- സര്‍വൈശ്വര്യം.

ഉണ്ണിയപ്പം/ മോദകം – കാര്യ സിദ്ധി, മനോസുഖം.

ഒരു നേരം മാത്രം ധാന്യം ഭക്ഷിച്ച് പകല്‍ നീക്കുക. സന്ധ്യക്ക് വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി ഗൃഹത്തില്‍ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. ചന്ദ്രദര്‍ശനം നടത്തരുത്.

Leave a Reply

Your email address will not be published. Required fields are marked *