Your Image Description Your Image Description

ബെംഗളൂരു: ഇൻഫോസിസിനെതിരെ അന്വേഷണത്തിന് ഉത്തരവ് . കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് നിർദേശം നൽകിയത് . തുടർന്ന് ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുന്നത് .

2022 മുതൽ കമ്പിനി റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ജോലി നൽകിയിട്ടില്ലെന്നു പറഞ്ഞ് ജൂണിലും സംഘടന പരാതിയുമായി എത്തിയിരുന്നു . ശേഷം ഇൻഫോസിസ് കഴിഞ്ഞ 2ന് ഒക്ടോബർ 7 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേർക്ക് ഓഫർ ലെറ്ററുകൾ അയച്ചിരുന്നു.

അതേസമയം ഇങ്ങനെ ഒരു ഉത്തരവിന് കാരണം ഐടി കമ്പനികളുടെയും മറ്റും പ്രവർത്തനം സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലായതിനാലാണിതെന്നും പറയുന്നുണ്ട് .വിവിധ ക്യാംപസുകളിൽനിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഐടി കമ്പനിയായിട്ടായിരുന്നു ഇൻഫോസിസ് പ്രവർത്തിച്ചിരുന്നത് .

Leave a Reply

Your email address will not be published. Required fields are marked *