Your Image Description Your Image Description

ബംഗളൂരു: പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാതി സ്വീകരിക്കാൻ പൊലീസുകാർ തയാറാവാത്തതിനെതുടർന്നാണ് തഹസീൽദാറുടെ കാറിന് തീയിട്ട് യുവാവ്. കർണാടകയിലെ ചിത്രദുർ​ഗയിലാണ് സംഭവം . പൃഥ്വിരാജ് എന്ന യുവാവാണ് ആക്രമണ൦ നടത്തിയത് . ചള്ളക്കെരെ തഹസിൽദാറുടെ വാഹനത്തിനാണ് തീയിട്ടത്‌.

ഇയാൾ ഓഫീസിന് പുറത്ത് നിർത്തിയിട്ടിരുന്ന വാഹനത്തിന്‌ മുകളിൽ കയറി പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് ഇതു കണ്ട് ഓടിയെത്തിയ ഓഫീസ് ജീവനക്കാർ തീയണയ്ക്കുകയായിരുന്നു .

ജൂലൈയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്ത് യാത്രയ്ക്കിടെ പൃഥ്വിരാജിനെ കാണാനില്ലായെന്ന് ജൂലൈ രണ്ടിന് അമ്മ ചള്ളക്കെരെ പൊലീസ് സ്റ്റേഷനിൽ പരാതിനൽകിയെങ്കിലും ഉദ്യോ​ഗസ്ഥർ സ്വീകരിച്ചിരുന്നില്ല . തുടർന്ന് പൃഥ്വിരാജ് ജൂലൈ 23ന് പൊലീസ് സ്റ്റേഷനിൽ ഹാജരായി ഉദ്യോ​ഗസ്ഥരുമായി തർക്കിച്ചിരുന്നു .

സംഭവത്തിൽ യുവാവിനെതിരെ സർക്കാർ വസ്‌തുക്കൾ നശിപ്പിച്ചതിനും , വാഹനം നശിപ്പിച്ചതിനും ഒപ്പം കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ഒക്കെ കേസെടുത്തിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *