Your Image Description Your Image Description

കൊച്ചി : പലവരിൽ നിന്നായി 3 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ പള്ളുരുത്തി കുട്ടൻ ചാലിൽ ഹൗസിൽ അനു പോലീസ് പിടിയിൽ . ഇവർ അയർലന്‍ഡിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി നൽക്കാമെന്ന് പറഞ്ഞാണ് പൈസ തട്ടിയെടുത്തത്. തുടർന്ന് ഒളിവിയിൽ പോയ ഇവരെ മംഗലാപുരത്ത് നിന്നാണ് പള്ളുരുത്തി പൊലീസ് പിടികൂടിയത് .

അതേസമയം ഇവരുടെ കെണിയിൽ അമ്പതോളം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും തെളിവുകൾ ഉണ്ട്.

ഇതിനിടെ ഉപ്പുതറ, കുമരകം, വെച്ചൂച്ചിറ, കട്ടപ്പന തുടങ്ങിയ സ്റ്റേഷനുകളിലും അനുവിനെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ഇവർക്ക് പണം തട്ടിയെടുക്കുന്നതിന് വേണ്ടി ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്നും കൂടി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *