Your Image Description Your Image Description

മലപ്പുറം : ഹോട്ടലിൽ പാർസൽ വാങ്ങാൻ എത്തിയ രണ്ടു യുവാക്കൾ തമ്മിലുണ്ടായ തർക്കത്തിൽ ഹോട്ടലിന് നേരെ ആക്രമണം . തുടർന്ന് ഹോട്ടൽ ഉടമയും ജീവനക്കാരനും ആക്രമണത്തിൽ പരിക്കേറ്റു . ഹോട്ടൽ ഉടമ താനൂർ കാട്ടിലങ്ങാടി സ്വദേശി മൊല്ലക്കാനകത്ത് അസീസിനും, ജീവനക്കാരനായ പുത്തൻതെരു സ്വദേശി മമ്മിക്കാനകത്ത് ജാഫറിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത് . ഇവർക്ക് പുറമെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഒരാൾക്കും പരുക്കേറ്റു . തുടർന്ന് സംഭവത്തിൽ പരുക്കേറ്റ മൂന്ന്പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും സംഭവത്തിൽ മൂച്ചിക്കൽ സ്വദേശികളായ രണ്ടുപേർക്കെതിരെ കേസ് എടുത്തു .

തിരൂർ മൂച്ചിക്കലിലെ ഫ്രഞ്ച് ഫ്രൈസ് ഹോട്ടലിൽ തിങ്കളാഴ് രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം

 

 

 

Leave a Reply

Your email address will not be published. Required fields are marked *