Your Image Description Your Image Description

ആലപ്പുഴ : ആലപ്പുഴയിൽ കുട്ടിയുടെ തുടയിൽ സൂചി കയറിയ സംഭവത്തിൽ ഒമ്പത്‌ ജീവനക്കാർക്ക്‌ എതിരെ നടപടി .കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിലാണ് സൂചി കുത്തിക്കയറിയത് . സംഭവത്തിൽ ഒമ്പത്‌ ജീവനക്കാർക്കെതിരെ നടപടിഎടുത്തു . ജില്ലാ മെഡിക്കൽ ഓഫീസർ ജെമുനാ വർഗീസാണ് ഇവരെ സ്ഥലമാറ്റിയ ഉത്തരവ്‌ പുറത്തിറക്കിയത് . സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ്‌ നഴ്‌സുമാർ, നഴ്‌സിങ്‌ അസിസ്റ്റന്റ്‌, അറ്റൻഡർ എന്നിവർക്കാണ്‌ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത് .

ജില്ലയിലെ വിവിധ ഇടങ്ങളിലേക്കാണ്‌ മാറ്റം. ഇത്‌ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണമെന്ന്‌ സ്ഥാപന മേധാവികൾക്ക്‌ നൽകിയ ഉത്തരവിൽ പറഞ്ഞു. വ്യാഴാഴ്‌ച ഡിഎംഒ ആശുപത്രിയിലെത്തി തെളിവെടുത്തു . പിന്നലെ സംഭവത്തിൽ അന്വേഷണം നടത്തിയ ജില്ലാ നഴ്‌സിങ്‌ ഓഫീസറുടെ റിപ്പോർട്ട്‌, ജീവനക്കാരുടെ വിശദീകരണം എന്നിവയും പരിശോധിക്കുകയും ചെയ്‌തു .

അതേസമയം ഈ റിപ്പോർട്ട് ആരോഗ്യവകുപ്പിന്‌ കീഴിലുള്ള ഹെഡ്‌ നഴ്‌സുമാർക്കെതിരെ നടപടി ശുപാർശ ചെയ്‌ത്‌ ആരോഗ്യവകുപ്പ്‌ ഡയറക്‌ടർക്കും സമർപ്പിച്ചിട്ടിട്ടുണ്ട് കഴിഞ്ഞ ജൂലൈ 19ന്‌ രാത്രി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയ്‌ക്കെത്തിയ കുട്ടിയുടെ തുടയിലാണ് സൂചി കുത്തിക്കയറിയത്‌.

 

Leave a Reply

Your email address will not be published. Required fields are marked *