Your Image Description Your Image Description

തിരുവനന്തപുരം : ഏഴു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച കേസിൽ കോടതി ക്ഷേത്ര പൂജാരിക്ക് ശിക്ഷ വിധിച്ചു . 20 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത് . തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ ആണ് കോടതി ശിക്ഷിച്ചത്. അതേസമയം ഉത്തരവിൽ പറഞ്ഞ പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. ആ തുക കുട്ടിക്ക് നൽകണം എന്നിങ്ങനെയാണ് വ്യവസ്ഥ .

2022 ഫെബ്രുവരി 11ന് കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. പിന്നീട് കുട്ടിയുമായി അടുപ്പത്തിലായ പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു . കുട്ടിയെ പ്രതി പലതവണ പീഡനത്തിന് ഇരയായി എന്നാണ് കോടതിയിൽ മൊഴി നൽകിയിരിക്കുന്നത് .

ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ ബന്ധുവിനെ അറിയിച്ചു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി.

പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് എന്നിവർ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെയും 24 രേഖകളും 4 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി. ഈ കേസ് വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി വി ദീപിൻ, എസ്ഐ എം ഉമേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *