Your Image Description Your Image Description

 

ഷാർജ : പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട അടൂർ സ്വദേശി ബി വേണുവിന് യാത്രയയപ്പ് നൽകി. മാസ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന വേണുവിന് ജനറൽ സെക്രട്ടറി ബിനു കോറോം ഉപഹാരം നൽകി ആദരിച്ചു . ആ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ റജി ചാക്കോ, റോള മേഖല സെക്രട്ടറി പ്രമോദ്, മേഖലാ പ്രസിഡന്റ്‌ ഗീതാകൃഷ്ണൻ, ഇന്ത്യൻ അസോസിയേഷൻ ഷാർജ മാനേജിംഗ് കമ്മിറ്റി മെമ്പർ താലിബ് തുടങ്ങിയവർ ആശംസകൾ നൽകി വേദിയിൽ സംസാരിച്ചു. നബ്ബ യൂണിറ്റ് ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ രാജൻ അധ്യക്ഷനായ ചടങ്ങിൽ .യൂണിറ്റ് സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു. 1994 ൽ ആരംഭിച്ച വേണുവിന്റെ പ്രവാസ ജീവിതത്തിൽ ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാസ് സംഘടനയുടെ സജീവ പ്രവർത്തകനും , സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ വേണു നിറം മങ്ങാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *