Your Image Description Your Image Description

മുസാഫര്‍പുർ : മകളെ കൊന്ന അമ്മ മൃതദേഹം സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു.മകളെ കഴുത്തറുത്ത് കൊന്നതിനു ശേഷമാണ് സ്യൂട്ട്കേസിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചത് . മുസാഫര്‍പുരിലെ മിനാപുരില്‍ പാര്‍പ്പിടത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ശനിയാഴ്ചയാണ് മൂന്നുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ മാതാവ് കാജലിനെ പൊലീസ് അറസ്റ്റ് ചെയ്‌തു .

വിവാഹബന്ധം വേർപിരിയാൻ മകൾ തടസമാക്കും എന്ന് വിചാരിച്ച് മകളെ കൊല്ലാൻ ടിവി ഷോ ‘ക്രൈം പട്രോള്‍’ ളുടെ കൊലപാതകം നടത്തിയെന്നാണ് കാജലിന്റെ മൊഴി നൽകിയിരിക്കുന്നത് .

തുടർന്ന് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ വീടിന്റെ തറയിലും സിങ്കിലും ടെറസ്സില്‍നിന്നും രക്തക്കറ കണ്ടെത്തിയത് . കൊലപാതകം ദിവസം അമ്മായിയുടെ വീട്ടിലേക്ക് പോയതായി യുവതി ഭര്‍ത്താവ് മനോജിനെ വിളിച്ച് അറിയിച്ചിരുന്നു. ശേഷം സംശയം തോന്നിയ ഭർത്താവ് മനോജ് പോലീസിൽ കാജലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നാലെ കാജലിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആൺസുഹൃത്തിന്റെ വീട്ടിൽ നിന്ന് കാജലിനെ കണ്ടെത്തിയത് .

 

 

Leave a Reply

Your email address will not be published. Required fields are marked *