Your Image Description Your Image Description

കൊച്ചി: വൻ ശക്തമായ ആരോപണങ്ങൾ മൂലം താര സംഘടനയായ അമ്മയിൽ പല താരങ്ങൾക്കെതിരെ ആരോപണങ്ങൾ വന്നതോടെ അമ്മയിലെ കൂട്ടരാജിയ്ക്കു പിന്നിലെ വിശദാംശങ്ങൾ പുറത്ത്. വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് രാജി തീരുമാനത്തിനുള്ള ചർച്ചകൾ നടന്നത്. തുടർന്ന് മമ്മൂട്ടിയുമായി സംസാരിച്ച ശേഷo വാട്സാപ്പിൽ മറ്റ് അംഗങ്ങളുമായി സംസാരിച്ചിരുന്നു രാജി തീരുമാനിച്ചത് . ഇനിയും ആക്രമണം വരും. നമ്മൾ ഒഴിയുന്നതാണ് നല്ലതെന്ന് മോഹൻ‌ലാൽ വാട്സാപ്പിൽ പറഞ്ഞു. പുതിയ തലമുറ വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ആരോപണങ്ങൾക്കെതിരെ പോരാടണമെന്നായിരുന്നു ചില അംഗങ്ങളുടെ അഭിപ്രായം. എന്നാൽ ഫൈറ്റ് ചെയ്യാൻ രാഷ്ട്രീയമല്ലെന്നും ഈ ഘട്ടത്തിൽ മറ്റു ചർച്ചകളിലേക്ക് പോകേണ്ട എന്നുമായിരുന്നു മോഹൻലാലിന്റെ മറുപടി നൽകി .

അതേസമയം റിപ്പോർട്ട് വന്നതിന് പിന്നാലെ അംഗങ്ങള്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും കൂട്ടത്തോടെ സന്ദേശം അയച്ചിരുന്നു. തുടർന്ന് നേതൃത്വത്തോടുള്ള എതിർപ്പ് സംഘടനയെ തന്നെ പിളർത്തിയേക്കും എന്ന സ്ഥിതിയായതിനാൽ രാജിയാണ് ഉചിതം എന്ന തീരുമാനത്തിലേക്ക് താരങ്ങൾ എത്തിച്ചേരുക്കയായിരുന്നു. അടുത്ത രണ്ടു മാസം നിലവിലുള്ള ഭരണസമിതി അഡ്ഹോക് ആയി പ്രവർ‍ത്തിക്കും. എന്നൽ അംഗങ്ങൾക്ക് നേരത്തെയുള്ള പദവിയുണ്ടാകില്ല. അതേസമയം അമ്മ നേരത്തെ കൊടുത്ത് കൊണ്ടിരിക്കുന്ന കൈനീട്ടം, ചികിത്സാസഹായം തുടങ്ങിയവ ഈ സമിതിയുടെ നേതൃത്വത്തിലാവും വിതരണം ചെയ്യുക. ശേഷം രണ്ടു മാസത്തിനു ശേഷമാകും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുക.

 

Leave a Reply

Your email address will not be published. Required fields are marked *