Your Image Description Your Image Description

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട്ടിൽ ശക്തമായ മഴയെ തുടർന്ന് ടൗൺപാലം മുങ്ങി. തുടർന്ന് പുഴയ്ക്കു സമീപമുള്ള കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി പാർപ്പിച്ചു .

രാത്രി പെയ്ത മഴയിലാണ് ടൗണിൽ വെള്ളം കയറിയത്. പാലത്തിനടിയിൽ കല്ലുകൾ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായി പഞ്ചായത്ത് അധികൃതർ മാധ്യമങ്ങളോട് പറ‍ഞ്ഞു. മഴ പുലർച്ചെ മൂന്നു മണിവരെ ഉണ്ടായിരുന്നു തുടർന്ന് മഴയുടെ ശക്തി കുറഞ്ഞപ്പോഴാണ് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിയത്. ഏകദേശം 20 കുടുംബങ്ങളെയാണ് മാറ്റിയത്. ഇക്കൂട്ടത്തിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ക്യാംപിലേക്ക് മാറ്റിയവരും ഇതിലുണ്ട് .

ആളുകൾ സുരക്ഷിതരാണെന്ന് പ‍ഞ്ചായത്ത് അംഗം സെൽമ വട്ടക്കുന്നേൽ പറഞ്ഞു. പുഴയിൽ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞിട്ടുണ്ട്. പാലത്തിന്റെ ബലം പരിശോധിച്ചശേഷമേ വാഹനങ്ങൾ കടത്തിവിടൂ. നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പഞ്ചായത്ത് അംഗം പറ‍ഞ്ഞു. വിലങ്ങാട്ടിൽ ജൂലൈ 29നു രാത്രിയിലാണ് ഉരുൾപൊട്ടലുണ്ടായത്. അതിൽ 14 വീടുകൾ പൂർണമായും ഒഴുകിപ്പോയി. 112 വീടുകൾ വാസയോഗ്യമല്ലാതായി. 4 കടകളും ഉരുൾപൊട്ടലിൽ നശിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *