Your Image Description Your Image Description

ന്യൂഡൽഹി : കർഷക സമരത്തെക്കുറിച്ചുള്ള വിവാദപരാമർശം നടത്തിയ കങ്കണ റണാവത്തിനെ ബിജെപി തള്ളി . ബിജെപി സെൻട്രൽ മീഡിയ ഡിപ്പാർട്ട്‌മെന്റ്‌ തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലാണ്‌ ഇക്കാര്യം അറിയിച്ചത് .

കർഷക സമരത്തെക്കുറിച്ച് കങ്കണ നടത്തിയ പരാമർശങ്ങൾ പാർടിയുടെ കാഴ്ചപ്പാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്നും പാർടിയുടെ നയപരമായ കാര്യങ്ങളിൽ സംസാരിക്കാൻ അവർക്ക് അധികാരമോ അനുവാദമോ ഇല്ലെന്നുമാണ്‌ ബിജെപി അറിയിച്ചത് . പിന്നലെ കങ്കണയോട് ഇത്തരം പ്രസ്താവന കൾ നടത്തരുതെന്നും ബിജെപി താക്കീത്‌ നൽകിയിട്ടുണ്ട് .

ഇന്ത്യയിലെ കർഷക സമരത്തെയും ബംഗ്ലാദേശിലെ പ്രക്ഷോഭത്തെയും താരതമ്യം ചെയ്തായിരുന്നു പരാമർശം നടത്തിയത് പിന്നാലെ ഈ പ്രസ്താവന വിവാദമാവുകയും ചെയ്‌തു . കേന്ദ്ര സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഇന്ത്യയിലെ കർഷക പ്രക്ഷോഭം ബംഗ്ലാദേശിൽ ഇപ്പോഴുണ്ടായകലാപം പോലെയാകും എന്നായിരുന്നു കങ്കണയുടെ പ്രസ്താവന.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *