Your Image Description Your Image Description

തിരുവനന്തപുരം : കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 29ന് സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാർട്ടപ്പ് കോൺക്ലേവ് നടക്കും.

തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ച് പകൽ 11.30ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും . പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി ‍വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

പുതിയ അവസരങ്ങളും മാതൃകകളും ചർച്ചകൾ ചെയ്യുന്ന ഈ സ്റ്റാർട്ടപ്പിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. അതേസമയം ഈ വേദയിൽ വച്ച് മികവ് തെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സ്റ്റാളുകൾ കോൺക്ലേവിൽ ഉണ്ടാകും. ഒപ്പം മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും ഈ ധനകാര്യവർഷത്തെ കെഎഫ്‍സിയുടെ വാർഷിക റിപ്പോർട്ടിൻ്റെ പ്രകാശനവും ഈ വേദിയിൽ നടക്കും . കൂടാതെ 36 കോടിരൂപയുടെ ചെക്കും സർക്കാരിന് ഈ വർഷത്തെ ലാഭവിഹിതമായി ചടങ്ങിൽ കൈമാറും.

അതേസമയം മികവ് തെളിയിച്ച സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയ രൂപീകരണം മുതൽ കമ്പനിയുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും വേണ്ട പിന്തുണയും വായ്പാ സഹായവും ലഭ്യമാകും . ഒപ്പം പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. ഈ കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്ക് 78.52 കോടി രൂപ വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷന് പദ്ധതിയുണ്ട് എന്നാണ് ലഭിക്കുന്ന സൂചന .

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *