Your Image Description Your Image Description

കൊച്ചി : ഓണത്തിന് വരുന്നു ആന്റണി വർ​ഗീസ് പെപ്പെയുടെ ആക്ഷൻ ചിത്രം ‘കൊണ്ടൽ’ .കൊണ്ടൽ’ ലിന്റെ ടീസറിൽ പെപ്പെയുടെ ആക്ഷൻ രം​ഗങ്ങൾ ഏറെ ജന ശ്രദ്ധ നേടുന്നു. ആർഡിഎക്സിനു ശേഷം സോഫിയ പോൾ നിർമ്മിക്കുന്ന ചിത്ര൦ സംവിധാനം ചെയ്യുന്നത് അജിത് മാമ്പിള്ളിയാണ് . അതേസമയം പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടി ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്ണന്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍.പി.എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പകുമാരി എന്നീ താരങ്ങളും അഭിനയിക്കുന്നുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *