Your Image Description Your Image Description

ആലപ്പുഴ ∙ നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചു . ആലപ്പുഴ ലജ്നത്ത് വാർഡിൽ പനയ്ക്കൽ പുരയിടത്തിൽ മുനീറിന്റെ ഭാര്യ കായംകുളം സ്വദേശി ആസിയയാണ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് ആസിയയെ വീടിനുള്ളിൽ നിലയിൽ കാണപ്പെട്ടത് . ഉടൻ ആസിയയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

4 മാസം മുൻപായിരുന്നു വിവാഹം. മൂവാറ്റുപുഴയിൽ ഡെന്റൽ ടെക്നിഷ്യനായ ആസിയ അവിടെ താമസിച്ചാണ് ജോലി ചെയ്തിരുന്നത് . ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു. ആസിയയുടെ മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട് . മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *