Your Image Description Your Image Description

ബെംഗളൂരു : രണ്ടാനച്ഛന്റെ കൊടും ക്രൂരതയിൽ 2 പെൺകുട്ടികളെ വെട്ടിക്കൊലപ്പെടുത്തി ദാസറഹള്ളയിൽ പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികളെയാണ് രണ്ടാനച്ഛൻ കൊലപ്പെടുത്തിയത് . ഉത്തർപ്രദേശ് ഗോരഖ്പൂർ സ്വദേശിനികളായ സുഷമ(16), സോണി(14) എന്നിവരാണ് രണ്ടാനച്ഛന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത് . കുറ്റകൃത്യത്തിന് ശേഷം ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. സംഭവത്തിൽ അമൃതഹള്ളി പൊലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട് . ഇയാൾ കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തു നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട് .

ശനിയാഴ്ച ഉച്ചയ്ക്ക് വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ യുവതി മൂന്നരയ്ക്ക് ജോലി കഴിഞ്ഞ എത്തിയപ്പോഴാണ് രക്തം വാർന്ന് മരിച്ചനിലയിൽ മക്കളെ കണ്ടെത്തിയത്. അതേസമയം പ്രതി ഇതിന് മുമ്പും മക്കളെ ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ ‘അമ്മ പൊലീസിനു മൊഴി നൽകിയിട്ടുണ്ട് .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *