Your Image Description Your Image Description

ആലപ്പുഴ : ജ്വല്ലറിയിൽ ഉണ്ടായ മോഷണത്തിൽ 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും നഷ്ടമായി .മുല്ലക്കൽ തെരുവിലെ ജ്വല്ലറിയിലാണ് മോഷണം നടന്നത് . മോഷ്ടാവ് കടയുടെ ഓട് ഇളക്കി മാറ്റി അകത്ത് കേറി അലമാരയിൽ ഉണ്ടായിരുന്ന 8 കിലോഗ്രാം വെള്ളി ആഭരണങ്ങളും ഒരു ഗ്രാം വീതമുള്ള സ്വർണാഭരണങ്ങളും കവർന്നു. ഞായറാഴ്ച പുലർച്ച രണ്ടിനാണ് ഗുരു ജ്വല്ലേഴ്സിൽ മോഷണം നടന്നത്. മോഷ്‌ടാവ്‌ ഉള്ളിൽ കടക്കുന്നത് സിസിടിവി ദൃശ്യത്തിൽ കാണാൻ സാധിക്കും . അതേസമയം മുഖംമൂടിയും കൈയുറകളും ധരിച്ചിരിക്കുന്നതിനാൽ ആളെ തിരിച്ചറിയാൻ സാധിക്കില്ല .

15 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് പ്രാഥമിക വിവരം. സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ പൂട്ടും കൈപ്പിടിയും തകർക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രാവിലെ 9ന് ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായതെന്ന് ജ്വല്ലറി ഉടമ ഗുരുദയാൽ പറഞ്ഞു. സംഭവത്തിൽ നോർത്ത് പൊലീസും വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തി പരിശോധന ആരംഭിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *