Your Image Description Your Image Description

വാഷിങ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസിനേയും ബച്ച് വില്‍മറിനേയും തിരിക്കെ മടക്കി കൊണ്ട് വരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ. അതിനാൽ ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ മാത്രമാക്കും ഭൂമിയിലേക്ക് എത്തുക .അടുത്തവര്‍ഷം ഫെബ്രുവരിയോടെയാവും ഇരുവരും തിരിച്ചെത്തിക്കുക.അതിനാൽ എട്ടുദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ദൗത്യം എട്ടുമാസത്തോളമായി നീളാൻ സാധ്യതയുണ്ട് .

അതേസമയം , ഇരുവരും സ്‌പെയ്‌സ് എക്‌സിന്റെ ക്രൂ- 9 മിഷന്റെ ഡ്രാഗണ്‍ സ്‌പെയ്‌സ് ക്രാഫ്റ്റില്‍ മറ്റുരണ്ടുപേര്‍ക്കൊപ്പമാവും തിരിച്ചെത്തുക. സെപ്റ്റംബര്‍ ആദ്യത്തോടെ സ്റ്റാര്‍ലൈനര്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് ശ്രമമെന്നും നാസ അറിയിച്ചു. പിന്നലെ സ്റ്റാര്‍ലൈനറില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ബോയിങ്ങും നാസയും ശേഖരിക്കും.

മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ പേടകത്തിന്റെ ഭാഗമായാണ് ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ ദൗത്യത്തിൽ സുനിത വില്യംസ്, ബച്ച് വില്‍മര്‍ എന്നിവര്‍ ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തിലേക്ക് പുറപ്പെടാൻ പേടകത്തിന്റെ സഞ്ചാര വേഗം ക്രമീകരിക്കുന്നത്തിന്റെ ഭാഗമായി ത്രസ്റ്ററുകളുടെ പ്രവര്‍ത്തനം പലതവണ തടസപ്പെടുകയും ഹീലിയം ചോര്‍ച്ചയുണ്ടാവുകയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *