Your Image Description Your Image Description

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ സ്ഥാനം രാജിവെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജി വച്ചത് . ആരോപണം വന്നത് മുതൽ രഞ്ജിത്തിന് പിന്തുണ നൽകി മന്ത്രി സജി ചെറിയാന്‍ രംഗത്തുണ്ടായി . അതേസമയം രേഖാമൂലം പരാതിയുണ്ടെങ്കില്‍ മാത്രമേ നടപടി പറ്റൂ എന്ന് മന്ത്രി സ്വീകരിച്ചിരുന്നു . എന്നാല്‍ ആരോപണത്തിന്റെ ഭാഗമായി രഞ്ജിത്ത് ചെയര്‍മാൻ സ്ഥാനം ഒഴിയണം എന്ന അഭിപ്രായം അക്കാദമിയില്‍ നിന്നും സിനിമരംഗത്ത് നിന്നും ഉയര്‍ന്നിരുന്നു . തുടർന്ന് അദ്ദേഹം 12 മണിക്കൂറിനുള്ളില്‍ സിദ്ദിഖ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ രാജിയല്ലാതെ മറ്റ് വഴിയില്ലാതെ ഒഴിയുകയായിരുന്നു .

യുവനടി ലൈംഗികാതിക്രമ പരാതിയുമായി രംഗത്ത് വന്നതോടെ താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവച്ചത് . പിന്നാലെ രഞ്ജിത്തിന് മേൽ സമ്മർദം വർധിച്ചിരുന്നു.

നടി ശ്രീലേഖ മിത്ര ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് രഞ്ജിത്തിനെതിരേ പരാതിയുമായി രംഗത്ത് വന്നത് . ‘പാലേരി മാണിക്യം’ എന്ന സിനിമയിൽ വച്ചാണ് തനോട് സംവിധായകൻ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചത്. അതേസമയം ലെെം​ഗി​ക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *