Your Image Description Your Image Description

തിരുവനന്തപുരം : കുടുംബശ്രീയ്ക്ക്‌ ആസ്ഥാന മന്ദിരം നിർമിക്കാൻ തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ റവന്യൂ വകുപ്പ്‌ തീരുമാനിച്ചു . 14.99 സെന്റ്‌ ഭൂമിയിലാണ് മന്ദിരം സഥാപിക്കാൻ പോകുന്നത് . കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണ് ഈ തീരുമാനം. ഇതിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമാക്കിയാണ് തദ്ദേശവകുപ്പിന് ഉത്തരവിറക്കിയത്‌. ഒപ്പം ഒരു വർഷത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന നിബന്ധനയുമുണ്ട്‌. നിലവിൽ കുടുംബശ്രീ സംസ്ഥാന മിഷൻ ഓഫീസ്‌ മെഡിക്കൽ കോളേജിന്‌ സമീപം ട്രിഡ റീഹാബിലിറ്റേഷൻ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ വാടകയ്ക്കാണ്‌ പ്രവർത്തിക്കുന്നത്‌.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *