Your Image Description Your Image Description

ഫറോക്ക് : കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി . മലപ്പുറം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് ചാലിയാറിൽനിന്ന് കണ്ടെത്തിയത്. മുസ്തഫയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരുന്നു തുടർന്ന് ബന്ധുക്കൾ മുസ്തഫയെ കാണാനില്ലെന്ന പോലീസിൽ പരാതി നൽകി . ശേഷം പോലീസ് നടത്തിയ സമഗ്രാന്വേഷണത്തിലാണ് മുസ്തഫയുടെ മൊബൈൽ ലൊക്കേഷൻ ചെറുവണ്ണൂരിലാണെന്ന് കണ്ടെത്തിയത്. പിന്നാലെ ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുസ്തഫയുടെ ചെരുപ്പും സ്കൂട്ടറും ഫറോക്ക് പഴയപാലത്തിനു സമീപത്തിയ കണ്ടെത്തുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *