Your Image Description Your Image Description

കോഴിക്കോട് : കോടികളുടെ സ്വർണ തട്ടിപ്പ് നടത്തിയ മുൻ ബാങ്ക് മാനേജർ അറസ്റ്റിൽ .ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ മുൻ മാനേജർ മധ ജയകുമാറാണ് പൊലീസ് പിടിയിലായത് . ശേഷം ഇയാളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഇയാളെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്‌ .

അതേസമയം ഈ സംഭവുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണസാധ്യത ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം . മൂന്നു കോടി രൂപയ്ക്കു മുകളിലുള്ള ബാങ്ക് തട്ടിപ്പുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . അതിൽ ഏഴരക്കോടിയിലധികം തുകയ്ക്കുള്ള തട്ടിപ്പാണെങ്കില്‍ ഇത് അന്വേഷിക്കുക സിബിഐയുടെ പ്രത്യേക ഇക്കണോമിക് ഒഫന്‍സ് വിങ് സെല്ലായിരിക്കും എന്ന് സൂചനയുണ്ട് .

കോയമ്പത്തൂർ മേട്ടുപ്പാളയം സ്വദേശിയായ മുന്‍ മാനേജര്‍ മധ ജയകുമാര്‍17.20 കോടി രൂപയോളം വരുന്ന 26.24 കിലോഗ്രാം സ്വര്‍ണമാണ് തട്ടിയെടുത്തത്. ഇയാൾ പണയം വച്ച ആഭരണങ്ങള്‍ക്ക് പകരം വ്യാജ സ്വർണം വയ്ക്കുകയും ചെയ്‌തു . ഇതു പോലീസ് ഉദ്യോഗസ്ഥർ ഇന്നലെ ബാങ്കിൽനിന്ന് കണ്ടെത്തിയിട്ടുണ്ട് . അതിൽ അന്വേഷണത്തിന്റെ ഭാഗമായി ബാങ്കിന്റെ ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥരിൽ എന്നവരിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട് . പിന്നാലെ ബാങ്കിലുള്ള ബാക്കിയുള്ളവർക്കും തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കൂടി അന്വേഷിക്കും .

‌ധനകാര്യ സ്ഥാപനത്തിൽ സ്വർണം നഷ്ടപ്പെട്ടതു എന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ധനകാര്യ സ്ഥാപനം എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത് . തുടർന്ന് അന്വേഷണത്തിനൊടുവിൽ മധ ജയകുമാറിനെ തെലങ്കാനയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു .

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *