Your Image Description Your Image Description

ഭോപാൽ : രാജ്യസഭാ തെരെഞ്ഞടുപ്പിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ നാമനിർദേശപത്രിക സമർപ്പിച്ചു.അദ്ദേഹം മധ്യപ്രദേശിൽനിന്നാണ് മത്സരിക്കുക. ലോക്സഭയിലേക്കു ജ്യോതിരാദിത്യ സിന്ധ്യ അതിൽ വന്ന ഒഴിവിലാണ് ജോർജ് കുര്യൻ മത്സരിക്കുന്നത്. ബുധനാഴ്ച രാവിലെ കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രിയായ അദ്ദേഹം ഭോപാലിൽ പത്രിക സമർപ്പിച്ചു. സെപ്റ്റംബർ മൂന്നിനാണ് തെരെഞ്ഞടുപ്പ് നടക്കുന്നത് .

മന്ത്രി ജോർജ് കുര്യൻ സംസ്ഥാന ബിജെപി അധ്യക്ഷൻ വി.ഡി.ശർമയ്ക്കൊപ്പം എത്തിയാണ് മുഖ്യമന്ത്രി മോഹൻ യാദവിനെ വസതിയിൽ സന്ദർശിച്ച് പിന്നാലെ അദ്ദേഹത്തിനും ഉപമുഖ്യമന്ത്രിമാർക്കും ഒപ്പം പത്രിക സമർപ്പിക്കാൻ പോയത് .

9 സംസ്ഥാനങ്ങളിലായി 12 രാജ്യസഭാ സീറ്റുകളാണ് നിലവിൽ ഉള്ളത് .അതിൽ 11 എണ്ണവും മധ്യപ്രദേശിലാണ്. ബിജെപിക്ക് അവിടെ 230അംഗ നിയമസഭയിൽ 163 എംഎൽഎമാരുടെ പിന്തുണയുണ്ട്. പിന്നാലെ കോൺഗ്രസിന് 64, ഭാരത് ആദിവാസി പാർട്ടിക്ക് 1 എന്നിങ്ങനെയാണ് കക്ഷിനില. അതേസമയം 2 സീറ്റുകൾ വേറെയും ഒഴിഞ്ഞ് കിടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *