Your Image Description Your Image Description

അഞ്ചല്‍: അഞ്ചലില്‍ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്ക് ക്രൂര മര്‍ദനം. വര്‍ക്കല -പുനലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഹബീബി ബസിലെ കണ്ടക്ടര്‍ വിഷ്ണുവിനെയാണ് മറ്റൊരു ബസിലെ ജീവനക്കാരന്‍ ഉള്‍പ്പെടുന്ന സംഘം മര്‍ദിച്ചത്.

വൈകുന്നേരം കൊച്ചുകുരുവിക്കോണത്ത് ആയിരുന്നു സംഭവം. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു.

പരിക്കേറ്റ വിഷ്ണു പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോമല്‍, ബാബുക്കുട്ടന്‍, റിയാസ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് അക്രമിച്ചതെന്നും രാത്രിയില്‍ വിളിച്ചു വധഭീഷണി മുഴക്കിയെന്നും ഹബീബി ബസിലെ ഡ്രൈവര്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച അഞ്ചല്‍ പോലീസ് കേസെടുത്തിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *