Your Image Description Your Image Description

കോഴിക്കോട്: ഗോകുലം ഗോപാലന്‌ പി.വി. സാമി അവാർഡ്. പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ നൽകുന്ന അവാർഡാണിത് . ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് എക്സിക്യൂട്ടീവ് ചെയർമാൻ ഗോകുലം ഗോപാലനാണ് ഈ അവാർഡ് ലഭിച്ചത് . ഇക്കാര്യം പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ ആണ് അറിയിച്ചത്.

ഈ പുരസ്‌കാരം മെഡിക്കൽ റെപ്രസെന്ററ്റീവ് ആയി ജീവിതം തുടങ്ങി, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം, ഗതാഗതം തുടങ്ങി വ്യത്യസ്ത മേഖലകളിൽ വിജയിച്ചു നിൽക്കുന്ന സേവനത്തെ മുൻ നിർത്തിയാണ് പുരസ്കാരത്തിന് ഇദ്ദേഹം അർഹനായത് . മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവരുടെ ജൂറിയാണ് വിജയയെ തിരഞ്ഞെടുത്തത്. പുരസ്ക്കാരം സെപ്റ്റംബർ ഒന്നിന് പി.വി. സാമിയുടെ ചരമദിനത്തിൽ ശ്രീനാരായണ സെന്റനറി ഹാളിൽ നടക്കുന്ന ചടങ്ങിൽവെച്ച് സമ്മാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *