Your Image Description Your Image Description

മുംബൈ: മുകേഷ് അംബാനി അംബാനി ജിയോയുടെ നിരക്ക് വര്‍ധിപ്പിച്ചത് മുതല്‍ പ്രതിസന്ധിയിലാണ്. എന്നാല്‍ അതിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അദ്ദേഹം.

ബിഎസ്‌എന്‍എല്‍ കുതിപ്പ് തുടരുന്നതിനാല്‍ ജിയോയുടെ പ്രീമിയം കസ്റ്റമര്‍മാരും കളം മാറിയിട്ടുണ്ട്. ബിഎസ്‌എന്‍എല്‍ 5ജി സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ചതോടെ ജിയോ ശരിക്കും വിരണ്ട് പോയിരിക്കുകയാണ്.

എന്നാല്‍ നഷ്ടമായ യൂസര്‍മാരെ തിരിച്ചുപിടിക്കാന്‍ ജിയോ ശ്രമങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പക്ഷേ ബിഎസ്‌എന്‍എല്‍ തുടര്‍ച്ചയായ നീക്കങ്ങളുമായി ജിയോയെ പിന്നിലാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ ടെലികോ സര്‍ക്കിളിലും 4ജി സര്‍വീസുകളാണ് ബിഎസ്‌എന്‍എല്‍ ആരംഭിക്കാന്‍ പോകുന്നത്.

ചില സംസ്ഥാനങ്ങളില്‍ ബിഎസ്‌എന്‍എല്ലിന്റെ 4ജി സര്‍വീസുകള്‍ ആരംഭിച്ച്‌ കഴിഞ്ഞു. അതിവേഗ ഇന്റര്‍നെറ്റ് തന്നെ ഇതിലൂടെ യൂസര്‍മാര്‍ക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായി ബിഎസ്‌എന്‍എല്ലിന്റെ ഏറ്റവും പുതിയൊരു റീച്ചാര്‍ജ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. 160 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുള്ളത്. ഇത്രയും ദിവസം 320 ജിബി ഡാറ്റ യൂസര്‍മാര്‍ക്ക് ലഭിക്കും.

ഈ പ്ലാനിനായി ചെലവിടേണ്ടത് വെറും 997 രൂപയാണ്. പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. നിത്യേന നൂറ് എസ്‌എംഎസ്സുകളും ലഭിക്കും. ജിയോയിലും എടര്‍ടെല്ലിലും ഇത്തരമൊരു പ്ലാന്‍ റീച്ചാര്‍ജ് ചെയ്യണമെങ്കില്‍ ഇതിലും എത്രയോ വലിയ തുക തന്നെ ചെലവിടേണ്ടി വരും. ഈ പ്ലാന്‍ പ്രകാരം പോക്കറ്റ് കീറാതെ ഡാറ്റയും കോളുമെല്ലാം ലഭിക്കും.

 

 

 

Leave a Reply

Your email address will not be published. Required fields are marked *