Your Image Description Your Image Description

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ലയ്‌ക്കെതിരെ വക്കീൽ നോട്ടീസ്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണനാണ് വക്കീൽ നോട്ടിസ് അയച്ചത്. തനിക്കെതിരെ ഉണ്ടായത് വ്യാജപ്രചരണമാണെന്ന് ആരോപിച്ചായിരുന്നു നോട്ടിസ് അയച്ചത്.

വക്കീൽ നോട്ടിസിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം വഴി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ പാറക്കൽ അബ്ദുല്ല ശ്രമിച്ചുവെന്നും ആരോപിക്കുന്നു.അതിൽ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും അത് പ്രസിദ്ധീകരിക്കുകയും ചെയ്യണമെന്നാണ് അഡ്വ. രാംദാസ് മുഖാന്തിരം അയച്ച നോട്ടിസിൽ റിബേഷ് ആവശ്യപ്പെടുന്നത്. രാം ദാസ്.
ടിപി വധക്കേസിൽ സിപിഎമ്മിന് വേണ്ടി ഹാജരായ അഭിഭാഷകനാണ് .

ഈ വിഷയത്തിൽ ഹൈക്കോടതിയിൽ സമർപ്പിച്ച പൊലീസ് സത്യവാങ്മൂലത്തിലുള്ള വിവരം മാത്രമാണ് പുറത്തുവന്നതെന്നും അത് വ്യാജമാണ് എന്ന് തോന്നുന്നുവെങ്കിൽ ആഭ്യന്തര മന്ത്രിക്കും അന്വേഷണ ഉദ്യോഗസ്ഥർക്കുമാണ് വക്കീൽ നോട്ടിസ് അയക്കേണ്ടതെന്നുമാണ് പാറക്കൽ അബ്ദുല്ല പ്രതികരിച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *