Your Image Description Your Image Description

 കൊച്ചി : ഇന്ത്യൻ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ദി ലിവറിന്റെ
32 -ാമത്  ശാസ്ത്ര സമ്മേളനത്തിൽ  അമൃത ആശുപത്രിയിലെ  ഹെപ്പറ്റോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. അരുൺ വത്സൻ അവതരിപ്പിച്ച പ്രബന്ധത്തിനാണ് മികച്ച ഗവേഷണത്തിനുള്ള പുരസ്കാരം ലഭിച്ചത്.

‘ഷേപ്പിങ് ദി ഫ്യൂറ്റർ ഓഫ് ഹെപ്പറ്റോളജി’ എന്ന പ്രമേയത്തിൽ  സംഘടിപ്പിച്ച സമ്മേളനത്തിൽ അവതരിപ്പിച്ച 1400ൽപരം ഗവേഷണ  പ്രബന്ധങ്ങളിൽ  നിന്നാണ്  പുരസ്‌കാരാർഹമായ പഠനം തിരഞ്ഞെടുക്കപ്പെട്ടത്.

ഗുരുതരമായ കരൾരോഗമുള്ളവരിൽ  രക്തത്തിലെ സോഡിയത്തിന്റെ അളവ്  കുറയുന്നതിനാൽ സംഭവിക്കാവുന്ന സങ്കീർണ്ണതകളെപറ്റിയും  ശരീരത്തിലെ  ജലാംശം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളെ  അത്തരം ഘട്ടത്തിൽ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിനെ സംബന്ധിച്ചുമാണ്   ഡോക്ടർമാരുടെ സംഘം ഗവേഷണം നടത്തിയത്.

2019  ഓഗസ്റ്റ് മുതൽ 2023 ജൂലൈ വരെ അമൃതയിൽ നടന്ന പഠനത്തിൽ ഡോ. സുബൈർ ഉമർ മുഹമ്മദിന്റെ ഗവേഷണ നേതൃത്വത്തിൽ ഡോ. അരുൺ വത്സൻ, അന്ന പോൾ,  ഡോ. ജോർജ് മലയിൽ, ഡോ. എസ്. സുധീന്ദ്രൻ, ഡോ. ഉണ്ണികൃഷ്ണൻ .ജി, ഡോ. ദിനേശ് ബാലകൃഷ്ണൻ, ഡോ. അനൂപ് കോശി, ഡോ. ലക്ഷ്മി കുമാർ, സായി ബാല, ഡോ. നിപുൺ  വർമ്മ എന്നിവരും പങ്കാളികളായി.

മെയ് മാസത്തിൽ   ഇറ്റലിയിലെ മിലാനിൽ  യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ദി ലിവർ  സംഘടിപ്പിച്ച കോൺഗ്രസിൽ  ഈ പ്രബന്ധം ആദ്യമായി അവതരിപ്പിച്ചപ്പോൾ  ബെസ്ററ് ഓറൽ പ്രസന്റേഷൻ അവാർഡ് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *