Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരത്ത് ​ഗുണ്ടാനേതാവിനെ വെട്ടികൊലപ്പെടുത്തി. പ്രതി ഒളിവിൽ. ​ഗുണ്ടാപകപോക്കലിൽ ബീമാപ്പള്ളി സ്വദേശി ഷിബിലിയാണ് കൊല്ലപ്പെട്ടത് . ഇയാൾ പോലീസിന്റെ റൗഡി ലിസ്റ്റില്‍പ്പെട്ടയാളാണ് , അതേസമയം ഇയാൾ ആക്രമിച്ച പ്രതിയെന്ന് സംശയിക്കുന്ന ഹിജാസ് ഒളിവിലാണ്. അതേസമം കൊലപാതകം നടന്നത് പുലര്‍ച്ചെ 12 നും ഒരു മണിക്കും ഇടയിലാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. ഷിബിലിയെ പൂന്തുറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബീമാപ്പള്ളിയില്‍ വച്ചാണ് കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ഷിബിലി ലഹരിക്കടത്ത്, ക്വട്ടേഷന്‍ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് .നിലവിൽ പൂന്തുറ ഭാഗത്ത് താമസിക്കുന്ന ഹിജാസ് എന്നയാളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *