Your Image Description Your Image Description

 

മുംബൈ: ഇന്ത്യയിലെ മുൻനിര സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് ഏഴ് ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. എയ് ഫിനാൻസ്, ബന്ധൻ ബാങ്ക്, കർണാടക ബാങ്ക്, മുത്തൂറ്റ് മിനി, നിവാര ഹോം ഫിനാൻസ് പ്രൈവറ്റ് ലിമറ്റഡ്, എൻഎസ്ഡിഎൽ പേയ്‌മെന്റ് ബാങ്ക്, ആന്ധ്ര പ്രദേശ് സ്റ്റേറ്റ് കോ ഓപറേറ്റീവ് ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി ചേർന്നാണ് പ്രവർത്തിക്കുക.

ഐസിഐസിഐ ലൊംബാർഡിന്റെ വിതരണ ശൃംഖല വിപുലീകരിക്കാനും ഇൻഷുറൻസ് കൂടുതൽ വ്യാപിപ്പിക്കാനും ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമിടുന്നു. 4,000 ശാഖകളുള്ള ഈ സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിലൂടെ കൂടുതൽ ജനങ്ങളിലേക്ക് ഇൻഷുറൻസ് എത്തിക്കാൻ കഴിയുമെന്ന ലക്ഷ്യമാണ് ഐസിഐസിഐ ലൊംബാർഡിനുള്ളത്.

യൂണിവേഴ്‌സൽ ബാങ്കുകൾ, സ്‌മോൾ ഫിനാൻസ് ബാങ്കുകൾ, പേയ്‌മെന്റ് ബാങ്കുകൾ, എൻബിഎഫ്‌സി, എച്ച്എഫ്ഡിഎസ്, എംഎഫ്‌ഐ, സെക്യൂരിറ്റീസ് ആൻഡ് വെൽത്ത് മാനേജുമെന്റ് കമ്പനികളിലായി വ്യാപിച്ചുകിടക്കുന്ന 200 ലധികം ധനകാര്യ സ്ഥാപനങ്ങളുമായി ഐസിഐസിഐ ലൊംബാർഡ് ഇപ്പോൾ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ബാങ്കാഷ്വറൻസ് മേഖല വിപുലമാക്കുന്നു.

ഉപഭോക്തൃ വിഭാഗത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവർത്തനം. വിവിധ ഉപഭോക്തൃ ഗ്രൂപ്പുകളിലുടനീളം നിർദ്ദിഷ്ട ആവശ്യങ്ങൾ നിറവേറ്റുന്ന ഉത്പന്നങ്ങൾ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഐസിഐസിഐ ലൊംബാർഡിന്റെ പ്രത്യേക റിസ്‌ക് പ്രൊഫൈലിങ് മാതൃകയിലധിഷ്ഠിതമാണ് ഉത്പന്നങ്ങൾ. വ്യത്യസ്ത റിസ്‌ക് പ്രൊഫൈലുകൾക്ക് മത്സരാധിഷ്ഠിതവും ന്യായവുമായ വില ഉറപ്പാക്കുകയും ചെയ്യുന്നു.

‘ ഈ പങ്കാളിത്തങ്ങൾ നൽകുന്ന അവസരങ്ങളിൽ ഞങ്ങൾ ആവേശഭരിതരാണ്’, ഐസിഐസിഐ ലൊംബാർഡിലെ റീട്ടേയിൽ ആൻഡ് ഗവൺമെന്റ് ബിസിനസ് ചീഫ് ശ്രീ ആനന്ദ് സിംഗി പറഞ്ഞു. ‘ഉത്പന്നങ്ങൾ കസ്റ്റമൈസ് ചെയ്യുന്നതിലും റിസ്‌ക് വിലയിരുത്തുന്നതിലുമുള്ള ഞങ്ങളുടെ വൈദഗ്ധ്യത്തോടൊപ്പം പങ്കാളിത്തം വർധിപ്പിച്ച് കൂടുതൽ പേരിലേക്ക് താങ്ങാനാകുന്ന ഇൻഷുറൻസ് ഇന്ത്യയിലുടനീളം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്’ അദ്ദേഹം കൂട്ടിചേർത്തു.

ഐസിഐസിഐ ലൊംബാർഡിന്റെ നവീകരണത്തിലുള്ള ശ്രദ്ധ അതിന്റെ ഡിജിറ്റൽ സംരംഭങ്ങളിൽ പ്രകടമാണ്. 99.3 ശതമാനം പോളിസികളും ഇലക്ട്രോണിക് സംവിധാനം വഴിയാണ്. മൊബൈൽ ആപ്പായ ഐഎൽ ടേക്ക് കെയറിന് പത്ത് ലക്ഷത്തിലധികം ഡൗലോഡുകളോടെ ഒരു ഫൈജിറ്റൽ സമീപനമാണ് സ്വീകരിക്കുന്നത്. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഫിസിക്കൽ, ഡിജിറ്റൽ ടച്ച് പോയിന്റുകൾ സംയോജിപ്പിച്ചാണ് പ്രവർത്തനം. ഉപഭോക്തൃ കേന്ദ്രീകൃത തന്ത്രം ഐസിഐസിഐ ലൊംബാർഡിന്റെ വളർച്ചക്ക് മികച്ച സംഭാവന നൽകി. 2024 സാമ്പത്തിക വർഷത്തിൽ ബാങ്കാഷ്വറൻസ് 20.2 ശതമാനം വളർച്ച നേടുകയും കമ്പനി 8.6 ശതമാനം വിപണി വിഹിതം നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *