Your Image Description Your Image Description

 

ഡൽഹി: 78-ാം സ്വാതന്ത്ര്യദിനത്തിൽ പാരിസ് ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മെഡൽ ജേതാക്കളുമായി അ​ദ്ദേഹം ചിത്രം പകർത്തുകയും അല്പ നേരം സംസാരിക്കുകയും ചെയ്തു. പി.ആർ ശ്രീജേഷ് ആണ് ഇന്ത്യൻ ഹോക്കി താരങ്ങൾ ഒപ്പിട്ട ജഴ്സി സമ്മാനിച്ചത്. നായകൻ ഹർമൻ പ്രീത് സിം​ഗ് ഹോക്കി സ്റ്റിക്കും സമ്മാനിച്ചു.

ഹോക്കി ടീമം​ഗങ്ങൾ മെഡലുമായി പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോയ്‌ക്കും പോസ് ചെയ്തു. രണ്ടു വെങ്കലമെഡൽ നേടി ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ, സരബ്ജ്യോത് സിം​ഗ്, സ്വപ്നിൽ കുസാലെ ​ഗുസ്തി താരം അമൻ സെഹ്റാവത്ത് എന്നിവരും അദ്ദേഹത്തെ കണ്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *