Your Image Description Your Image Description

കൊച്ചി : നാനി കേന്ദ്ര കഥാപാത്രമാക്കി വിവേക് ആത്രേയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂര്യാസ് സാറ്റർഡേ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ഒരു ആക്ഷൻ- അഡ്വെഞ്ചർ വിഭാഗത്തിൽ എത്തുന്ന ചിത്രം തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നി ഭാഷകളിലായി ആഗസ്‌ത്‌ 29- ന് റിലീസ് ചെയ്യും.

നാനിയെ കൂടാതെ ഈ ചിത്രത്തിൽ പ്രിയങ്ക മോഹൻ, എസ് ജെ സൂര്യ, സായ് കുമാർ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങൾ എത്തുന്നു . മാത്രമല്ല ഗ്യാങ് ലീഡറിന് ശേഷം നാനി- പ്രിയങ്ക മോഹൻ ടീമൊന്നിക്കുന്ന ചിത്രം എന്ന പ്രേത്യകത കൂടി സൂര്യാസ് സാറ്റർഡേയ്ക്ക് ഉണ്ട് . ഡിവിവി ദാനയ്യ, കല്യാൺ ദസരി എന്നിവർ ചേർന്നാണ്‌ നിർമാണം നടത്തുന്നത് . മുരളി ജിയാണ്‌ ഛായാഗ്രഹണം-. സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ.

 

 

Leave a Reply

Your email address will not be published. Required fields are marked *