Your Image Description Your Image Description

ഹിറ്റ് സംവിധായകൻ ജിസ് ജോയ് ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അവതരിപ്പിച്ച തലവൻ തീയറ്ററുകളിൽ 75 ദിവസം പിന്നിട്ട് പ്രദർശനം അവസാനിപ്പിക്കുമ്പോൾ 46.6 കോടിയുടെ വിജയം നേടി . അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

മേയ് 24-ന് പുറത്തിറങ്ങിയ തലവന് തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടിയിരുന്നു. ഒപ്പം ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി കൂടി ഈ ചിത്രം നേടിയെടുത്തു. മാത്രമല്ല ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവൻ മാറി.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ അണിയിച്ചൊരുക്കിയ ചിത്രം . അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത് . രചന ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *