Your Image Description Your Image Description

സെൻട്രൽ ഗാസ മുനമ്പിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ വൃത്തങ്ങൾ അറിയിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം നടന്ന വ്യോമാക്രമണം ക്യാമ്പിലെ അബു നദ്ദ കുടുംബത്തിൻ്റെ ഒരു റെസിഡൻഷ്യൽ ഹോമിനെയെങ്കിലും ലക്ഷ്യമിട്ടായിരുന്നുവെന്ന് ഫലസ്തീൻ സുരക്ഷാ വൃത്തങ്ങൾ സിൻഹുവ വാർത്താ ഏജൻസിയോട് പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച്
ഇസ്രായേൽ സൈന്യം ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

ചൊവ്വാഴ്ച വെസ്റ്റ്ബാങ്കിൽ തടവുകാരുടെ ഉടമസ്ഥതയിലുള്ള രണ്ട് അപ്പാർമെന്റ് സൈനികർ തകർത്തു ഉണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേൽ സൈന്യം ഒരു ഫലസ്തീൻകാരനെ വധിച്ചു.

2023 ഒക്‌ടോബർ 7 ആണ് തെക്കൻ ഇസ്രായേൽ അതിർത്തിയിലൂടെ ഹമാസ് നടത്തിയ ആക്രമണത്തിനെതിരെ പ്രതികാരം ചെയ്യുന്നതിനായി ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ഹമാസിനെതിരെ ആക്രമണം തുടങ്ങിയത് . അപ്പോൾ ഏകദേശം 1,200 പേർ കൊല്ലപ്പെടുകയും 250 ഓളം പേരെ ബന്ദികളാക്കുകയും ചെയ്തു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *