Your Image Description Your Image Description

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ തുടർച്ചയായി ബലാത്സംഗം ചെയ്ത അധ്യാപകനെ ഗുജറാത്തിലെ ആനന്ദിലെ പ്രത്യേക പോക്‌സോ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം) കോടതി 25 വർഷം തടവിന് ശിക്ഷിച്ചു . ദർശൻ സുതാർ എന്ന അധ്യാപകനെയാണ് കോടതി ശിക്ഷിച്ചത് .

തുടർന്ന് ഇരയായ പെൺകുട്ടികുട്ടിക്ക് 11,000 രൂപ പിഴയും നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടുകയും ചെയ്തു .

2022ൽ ഗുജറാത്തിലെ ആനന്ദിലെ ബക്രോൾ നിവാസിയായ ദർശൻ സുതാർ വിദ്യാനഗറിലെ ഒരു സ്‌കൂളിൽ അധ്യാപകനായി പ്രവേശിച്ചു. തുടർന്ന്ഈ സമയത്ത് പത്താം ക്ലാസിലെ കമ്പ്യൂട്ടർ ബോർഡ് പരീക്ഷയിൽ ഉയർന്ന ഇൻ്റേണൽ മാർക്ക് വാഗ്ദാനം ചെയ്ത് ഇയാൾ 14 വയസ്സുള്ള വിദ്യാർത്ഥിനിയെ ഉപദ്രവിക്കാൻ തുടങ്ങി .

വിദ്യാർത്ഥിനിയുടെ പരീക്ഷാപേപ്പർ നേരിട്ട് പരിശോധിക്കുമെന്നും തൻ്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  പരാജയപ്പെടുത്തുമെന്നും സുതാർ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി. ശേഷം ഇയാൾ 2022 മാർച്ച് 20 നും 2022 മെയ് 28 നും ഇടയിൽ, വിദ്യാർത്ഥിയെ വിവിധ സ്ഥലങ്ങളിൽ കൂട്ടികൊണ്ടു പോയി അഞ്ച് തവണ ബലാത്സംഗം ചെയ്തു, ഒപ്പം ഈ വിവരം ആരോടെങ്കിലും പറഞ്ഞാൽ അവളെയും കുടുംബത്തെയും കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി.

തുടർന്ന്സംശയം തോന്നിയ പെൺകുട്ടിയുടെ അമ്മ വിദ്യാനഗർ പോലീസ് സ്‌റ്റേഷനിൽ പരാതിയുമായി എത്തി , തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരവും മറ്റ് അനുബന്ധ വകുപ്പുകൾ പ്രകാരവും പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

പെൺകുട്ടിക്ക്‌ വേണ്ടി ഗവൺമെൻ്റ് പ്രോസിക്യൂട്ടർ എ എസ് ജഡേജ സുതാറിനെതിരെ വാദിച്ചു . പിന്നാലെ തെളുവുകളുടെ അടിസ്ഥാനത്തിൽ സുത്താറിനെ പ്രത്യേക പോക്‌സോ ജഡ്ജിയും അഡീഷണൽ സെഷൻസ് ജഡ്ജിയുമായ തേജസ് ദേശായി ഇയാൾക്കെതിരെ ശിക്ഷാവിധിച്ചു . പിന്നാലെ 25 വർഷം കഠിനതടവും പിഴയടച്ചില്ലെങ്കിൽ മറ്റൊരു ശിക്ഷ കൂടി വിധിച്ചു.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *