Your Image Description Your Image Description

ചൊവ്വാഴ്ച ബിഹാറിലെ പട്‌നയിലെ ബജ്‌റംഗ്പുരി പ്രദേശത്ത് (ബിജെപി) നേതാവ് വീടിന് സമീപം വെടിയേറ്റ് മരിച്ചു . പട്‌ന ജില്ലാ ബിജെപി ജനറൽ സെക്രട്ടറിയായിരുന്ന അജയ് സാഹയാണ് മരിച്ചത് . രാത്രി 10 മണിയോടെ വീടിന് സമീപത്ത് വെച്ച് രണ്ട് അജ്ഞാതർ വെടിവെച്ചുകൊലപ്പെടുത്തുകയായിരുന്നു.

സംഭവസമയത്തു അജയ് സാഹ് വീടിനു സമീപം പ്രവർത്തിച്ചിരുന്ന പാൽ പാർലറിനുള്ളിൽ ഇരിക്കുകയായിരുന്നു. ആ സമയത്ത് മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ സാഹയ്ക്ക് നേരെ ഒന്നിലധികം തവണ വെടിയുതിർക്കുകയും, തുടർന്ന് സാഹ സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുകയും ചെയ്തു. ഏഴ് വെടിയുണ്ടകളാണ് സാഹയ്ക്ക് പതിച്ചതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഉടൻ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് രാത്രി വൈകി പോസ്റ്റ്‌മോർട്ടം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *