Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയിലെ മുൻനിര എൻബിഎഫ്സി മൈക്രോഫിനാൻസ് സ്ഥാപനമായ മുത്തൂറ്റ് മൈക്രോഫിൻ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസത്തിൽ വാർഷികാടിസ്ഥാനത്തിൽ 21.6 ശതമാനം വർധനവോടെ 12,210 കോടി രൂപയിലെത്തി. ത്രൈമാസത്തിലെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 18.3 ശതമാനം വർധനവോടെ 113 കോടി രൂപയിലും എത്തി. കമ്പനിയുടെ ആകെ വരുമാനം വാർഷികാടിസ്ഥാനത്തിൽ 33.5 ശതമാനം വർധനവോടെ 641 കോടി രൂപയിലെത്തി.

നടപ്പു സാമ്പത്തിക വർഷത്തിൻറെ ആദ്യ ത്രൈമാസം വെല്ലുവിളികളുടേതായിരുന്നു എങ്കിലും വളർച്ച നിലനിർത്താനായെന്ന് മുത്തൂറ്റ് മൈക്രോഫിൻ മാനേജിങ് ഡയറക്ടർ തോമസ് മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കളെ കൂട്ടിച്ചേർത്തും ബ്രാഞ്ചുകളുടെ ശൃംഖല വിപുലീകരിച്ചും തുടർച്ചയായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു തുടരുകയായിരുന്നു. ഗുണമേൻമയുളള ആസ്തികളും സുസ്ഥിരമായ അറ്റ പലിശ മാർജിനും വളർച്ചാ പദ്ധതികൾ മികച്ച ആത്മവിശ്വാസത്തോടെ നടപ്പാക്കാൻ തങ്ങൾക്ക് സഹായകരമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ്, ഉഷ്ണതരംഗം, മറ്റ് കാലിക ഘടകങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിലും കൈകാര്യം ചെയ്യുന്ന ആസ്തികളുടെ കാര്യത്തിൽ ശക്തമായി മുന്നേറാനായി എന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദാഫ് സയീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *