Your Image Description Your Image Description

 

കൊച്ചി : പോക്കോ , അതിൻറെ എം -സീരീസ് നിരയിൽ പോക്കോ എം6 പ്ലസ് 5ജി എന്ന ഉല്പന്നം അവതരിപ്പിച്ചു . എം6 പ്ലസ് 5ജി റിങ് ഫ്ളാഷ് ഡിസൈനോടുകൂടിയ ഒരു പ്രീമിയം ഗ്ലാസ്സും, 3X ഇൻ-സെൻസർ സൂമോടുകൂടിയ ഒരു 108എംപി ക്യാമറയും, സ്നാപ്ഡ്രാഗൺ 4 ജെൻ 2എഇ പ്രോസസ്സറും ഉള്ളതാണ്. 40ഡിബി ഹൈബ്രിഡ് ആക്ടീവ് നോയിസ് ക്യാൻസലേഷനോടും വൈയക്തികമായ ശ്രവണാനുഭവത്തിനായി ഇഷ്ടാനുസൃതമാക്കാനാവുന്ന ഓഡിയോ സെറ്റിംഗുകളോടും കൂടിയ ബഡ്‌സ് എക്സ് 1ഉം പോക്കോ അവതരിപ്പിക്കുകയുണ്ടായി.
എം6 പ്ലസ് 5ജി വരുന്നത്. 6ജിബി +128ജിബി സ്റ്റോറേജ് വേരിയൻറിന് 11,999 രൂപ മുതൽ ആരംഭിക്കുന്നു . പോക്കോ ബഡ്‌സ് എക്സ് 1, 1699 രൂപ മുതൽ ആരംഭിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *