Your Image Description Your Image Description

 

ഡൽഹി: വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ പ്രതികരിണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ഫോഗട്ട് ഭാരതത്തിന്റെ അഭിമാനമാണെന്നും ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷെന്നും വേദനിക്കരുതെന്നും അഭിമാനത്തോടെ ഇന്ത്യയിലേക്ക് മടങ്ങി വരണമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

”വിനേഷ്, നിങ്ങൾ ചാമ്പ്യൻമാരിൽ ചാമ്പ്യനാണ്! ഇന്ത്യയ്‌ക്ക് നിങ്ങൾ അഭിമാനവും, ഓരോ ഭാരതീയനും നിങ്ങൾ പ്രചോദനവുമാണ്. നിരാശ വാക്കുകളിലൂടെ പ്രകടിപ്പിക്കാനാകുന്നില്ല. വിനേഷ്, നിങ്ങൾ വേദനിക്കാതെ ശക്തമായി തിരിച്ചു വരിക. വെല്ലുവിളികളെ നേരിട്ട് മുന്നോട്ടു പോവുക. ഞങ്ങളെല്ലാവരും നിങ്ങൾക്കൊപ്പമുണ്ട്.”- പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു.

ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷയുമായും പ്രധാനമന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് സംസാരിച്ചു. സംഭവത്തിൽ ഇന്ത്യയിൽ നിന്നുള്ള ശക്തമായ പ്രതിഷേധം അറിയിക്കാൻ പി.ടി ഉഷയ്‌ക്ക് അദ്ദേഹം നിർദേശം നൽകി. സാധ്യമായ എല്ലാ വഴികളും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഒളിമ്പിക്‌സ് ഗുസ്തിയിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിൽ മത്സരിക്കാനിരിക്കെയാണ് വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടത്. അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലായതിനെ തുടർന്നാണ് വിനേഷിനെ അയോഗ്യയാക്കിയത്. പുനഃപരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള സാധ്യതയില്ലെന്ന് കായികമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ അവസാന സ്ഥാനത്തായി വിനേഷിനെ രേഖപ്പെടുത്തും.

 

Leave a Reply

Your email address will not be published. Required fields are marked *