Your Image Description Your Image Description

 

കൊച്ചി: ഇന്ത്യയിൽ അതിവേഗം വളരുന്ന റീട്ടെയ്ൽ ഉപഭോക്തൃ വിഭാഗത്തിനും എംഎസ്എംഇ മേഖലയ്ക്കും വൈവിധ്യമാർന്ന സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്ന എൻബിഎഫ്സിയായ ഹീറോ ഫിൻകോർപ്പ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു. 10 രൂപ വീതം മുഖവിലയുള്ള ഓഹരികളുടെ ഐപിഒയിലൂടെ 3668.13 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. 2100 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള നിക്ഷേപകരുടെ 1568.13 കോടി രൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് ക്യാപിറ്റൽ ലിമിറ്റഡ്, ബോഫാ സെക്യൂരിറ്റീസ് ഇന്ത്യ ലിമിറ്റഡ്, എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്, എച്ച്എസ്ബിസി സെക്യൂരിറ്റീസ് ആൻഡ് ക്യാപിറ്റൽ മാർക്കറ്റ്സ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ജെഫറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എസ്ബിഐ ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.

Leave a Reply

Your email address will not be published. Required fields are marked *