Your Image Description Your Image Description

 

കൊച്ചി: ഫെഡറൽ ബാങ്കിന്റെ എട്ടാമത് സ്‌കിൽ അകാദമി ഗുവഹാട്ടിയിലെ ഖാർഘുലി ജെയ്പൂരിലുളള ഡോൺ ബോസ്‌കോ ഇൻസ്റ്റിട്യൂട്ടിൽ പ്രവർത്തനമാരംഭിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവജനങ്ങൾക്ക് നൈപുണ്യപരിശീലനം നൽകാനും തൊഴിലവസരം ലഭ്യമാക്കാനും ഉദ്ദേശിച്ച് ബാങ്കിന്റെ കോർപറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്ആർ) പദ്ധതിയുടെ ഭാഗമായി തുടക്കമിട്ട സംരംഭമാണ് ഫെഡറൽ സ്‌കിൽ അക്കാദമി.

ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫെഡറൽ ബാങ്ക് ഗ്രൂപ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കടരാമൻ വെങ്കടേശ്വരൻ അധ്യക്ഷത വഹിച്ചു. ഗുവഹാട്ടി ആർച്ച് ബിഷപ് ജോൺ മൂലച്ചിറ ആശീർവാദം നടത്തി. ഡോൺ ബോസ്‌കോ ഇൻസ്റ്റിട്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഫാ. ക്ലീറ്റസ് സെബാസ്റ്റിയൻ, ഫെഡറൽ ബാങ്ക് സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സാബു ആർ എസ്, സിഎസ്ആർ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ വി, റീജണൽ മേധാവിയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ നോയൽ ബേബി തുടങ്ങിയവർ സംബന്ധിച്ചു.

Photo : ഫെഡറൽ ബാങ്കിന്റെ എട്ടാമത് സ്‌കിൽ അകാദമിയുടെ ഉദ്ഘാടനം ഗുവഹാട്ടിയിലെ ഖാർഘുലി ജൊയ്പൂരിലുളള ഡോൺ ബോസ്‌കോ ഇൻസ്റ്റിട്യൂട്ടിൽ ഫെഡറൽ ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസൻ നിർവഹിക്കുന്നു. ബാങ്കിന്റെ ഗ്രൂപ് പ്രസിഡന്റും സിഎഫ്ഒയുമായ വെങ്കടരാമൻ വെങ്കടേശ്വരൻ, കൊൽക്കത്ത സോണൽ മേധാവിയും സീനിയർ വൈസ് പ്രസിഡന്റുമായ സാബു ആർ എസ്, സിഎസ്ആർ മേധാവിയും വൈസ് പ്രസിഡന്റുമായ ഷാജി കെ വി, ഗുവഹാട്ടി റീജണൽ മേധാവിയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമായ നോയൽ ബേബി തുടങ്ങിയവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *