Your Image Description Your Image Description

വയനാട് : പ്രമുഖ യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സായ ജിസ്മയും വിമലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. ഇരുവരും രണ്ട് ലക്ഷം രൂപയാണ് സംഭാവന നൽകിയത് .

യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സും ഈ ഘട്ടത്തിൽ വയനാടിനായി നമുക്കൊപ്പം കണ്ണിചേരുന്നുവെന്നത് സമസ്തമേഖലയിൽ നിന്നുമുള്ള ഐക്യപ്പെടലിന്റെ പ്രതിഫലനം കൂടിയാണെന്ന് മന്ത്രി പി രാജീവ് ഇരുവരെയും അഭിനന്ദിച്ചു കൊണ്ട് പറഞ്ഞു. വയനാടിലെ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കാളിയാകുന്നതിൽ അഭിമാനിക്കാമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *