Your Image Description Your Image Description

 

കോട്ടയം : യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി . ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിലാണ് യുവാവ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കാണപ്പെട്ടത് . ആത്മഹത്യ ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞില്ല. അതേസമയം അപകടത്തെ തുടർന്ന് 10 മിനിറ്റോളം ട്രെയിൻ നിർത്തിയിട്ടുണ്ടായി.

ഏറ്റുമാനൂരിലെ പഴയ റെയിവേ സ്റ്റേഷനിൽ രാവിലെ 8.15 ന് ആയിരുന്നു സംഭവം. യുവാവിനെ ചെന്നൈ മെയിലാണ് തട്ടിയത്. ഇയാൾ ട്രെയിൻ എത്തിയപ്പോൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് . അതിനാൽ തന്നെ ട്രെയിനിടിച്ച അപ്പോൾ തന്നെ യുവാവ് മരിച്ചു.

സംഭവ സ്ഥലത്തെത്തി റെയിൽവേ പൊലീസ് വേണ്ട നടപടികൾ എടുത്തു. ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. തുടർന്ന് വിവര മറിഞ്ഞ് ഏറ്റുമാനൂർ പൊലീസ്എത്തി. മൃതദേഹത്തിന് അരികിൽനിന്ന് ഒരു എടിഎം കാർഡ് ലഭിച്ചിട്ടുണ്ട്. ഇതിൽ അനിൽകുമാർ എന്നാണ് എഴുതിയിരിക്കുന്നത്. ഇത് മരിച്ചയാളുടേതാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *