Your Image Description Your Image Description

കൽപ്പറ്റ: ചൂരൽമലയിലേക്കുള്ള റോഡിൻ്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ അല്ലാത്തവ പാർക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.ഇന്ത്യൻ വ്യോമസേനയുടെ വിമാനം അപകടം ഉണ്ടായ മുണ്ടക്കൈയിലേക്ക് പാലം നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ആവശ്യമായ സാമ​ഗ്രികളുമായി കണ്ണൂർ എയർപോർട്ടിൽ ഇറങ്ങിയിട്ടുണ്ട്. അടിയന്തരമായി ട്രക്കുകളിൽ സാമ​ഗ്രികൾ വയനാട്ടിലേക്കെത്തിക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

പാലം നിർമാണത്തിനുള്ള പ്രവർത്തനങ്ങൾ ഏകോപിച്ചത് പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി) യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് .

ചൊവ്വാഴ്ച വൈകുന്നേരത്തോടെ സൈന്യം ചൂരൽമലയിലൂടെ നിർമിച്ച താത്ക്കാലിക പാലത്തിലൂടെ 1000 പേരെ അപകടസ്ഥലത്തുനിന്ന് രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചിരുന്നു. കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായുള്ള സൈനിക സംഘമാണ് ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം നിർമിച്ചത്. ഇതിലൂടെ ഇവർ മണിക്കൂറുകളോളം അപകടസ്ഥലത്ത് ഒറ്റപ്പെട്ടവരെയാണ് രക്ഷപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *