Your Image Description Your Image Description

 

പള്ളിമുക്ക് : കൊല്ലത്ത് ഗർഭണിയായ കുതിരയോട് ക്രൂരത. പള്ളിമുക്കിൽ ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ​ഗർഭണിയായ കുതിരയെയാണ് ക്രൂരമായി ആക്രമിച്ചത് . കാറിൽ വന്ന അഞ്ചം​ഗ സംഘമാണ് കുതിരയെ ആക്രമിച്ചത് . മുഖത്തും കാലുകൾക്കും പരിക്കേറ്റ കുതിരയെ അടുത്തുള്ള മൃ​ഗാശുപത്രിയിൽ ചികിത്സയിലാണ്. പള്ളിമുക്ക് സ്വദേശി ഷാനവാസിന്റെ കുതിരയാണ് ആക്രമിക്കപ്പെട്ടത് .

സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൂന്നു പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതികൾക്ക് മൃ​ഗങ്ങളെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന സ്വഭാവമുണ്ടെന്നും നേരത്തേയും ഇതേ രീതിയിലുള്ള കേസുകളിൽ ഇവർ പ്രതികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. മൃ​ഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി ആക്രമണത്തിൽ അപലപിച്ചു. സാംസ്ക്കാരിക കേരളത്തിന് ഇത്തരം പ്രകൃതി വിരുദ്ധ പ്രവർത്തനം അപമാനകരമെന്ന് ചിഞ്ചു റാണി പറഞ്ഞു. കുതിരക്ക് വേണ്ട ചികിത്സ ഉറപ്പു വരുത്തുമെന്ന് മന്ത്രി ഉറപ്പ് നൽകി.

 

Leave a Reply

Your email address will not be published. Required fields are marked *