Your Image Description Your Image Description

പത്തനംതിട്ട: രാത്രിയിൽ ഉച്ചത്തില്‍ പാട്ട് വെച്ചതിന്റെ പേരിൽ യുവാവ് അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇന്നലെ പത്തനംതിട്ട ഇളമണ്ണൂരില്‍ രാത്രിയായിരുന്നു സംഭവം.

സംഭവത്തിൽ കണ്ണന്‍ എന്നയാളെയാണ് വെട്ടിയത്. വെട്ടിയ ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .

തലയ്ക്കും ചെവിയ്ക്കും പരിക്കേറ്റ കണ്ണന്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ണന്‍ വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് സന്ദീപിനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് കണ്ണനുമായി തര്‍ക്കമുണ്ടാവുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *