Your Image Description Your Image Description

 

കാർഗിൽ : 25-ാം വാർഷികത്തോടനുബന്ധിച്ച് കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്‌ട്രപതി ദ്രൗപദി മുർമുവും ആദരാഞ്ജലികൾ അർപ്പിച്ചു. ഒപ്പം രാഷ്ട്രസേവനത്തിൽ ത്യാഗം സഹിച്ച സായുധ സേനയിലെ ഉദ്യോഗസ്ഥർക്കും സൈനികർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ദ്രാസ് യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

‘ലഡാക്കിലെ ഈ മഹത്തായ ഭൂമി ഇന്ന് കാർഗിൽ വിജയ് ദിവസിൻ്റെ 25-ാം വാർഷികത്തിന് സാക്ഷ്യം വഹിക്കുകയാണ്. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മോട് പറയുന്നു. കാലങ്ങളെത്ര കഴിഞ്ഞാലും രാജ്യത്തിന് വേണ്ടി സേവ ചെയ്ത മരിച്ചവരുടെ ഓർമ്മകൾ എന്നും നിലനിൽക്കും. കാർഗിലിലേത് പാക്കിസ്ഥാൻ ചതിക്കെതിരായ വിജയമാണ്.’ മോദി പറഞ്ഞു.

എല്ലാ ഇന്ത്യക്കാരും കാർഗിലിൽ ഇന്ത്യയ്ക്കായി പോരാടിയവരുടെ ത്യാഗവും വീര്യവും പ്രചോദനമാക്കുമെന്ന് ഉറപ്പുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.

1999 ജൂലൈ 26ൽ ലഡാക്കിലെ കാർഗിലിൻ്റെ മഞ്ഞുമൂടിയ പ്രദേശങ്ങളിൽ മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിന് ഇന്ത്യൻ സൈന്യം “ഓപ്പറേഷൻ വിജയ്”യുടെ വിജയം പ്രഖ്യാപിച്ചത്. ഇത് പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിൻ്റെ സ്മരണാർത്ഥമാണ് ‘കാർഗിൽ വിജയ് ദിവസ്’ ആയി ആചരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *